
കോഴിക്കോട്: നാളെ റമദാൻ മാസാരംഭം. പൊന്നാനിയിൽ മാസപ്പിറവി കണ്ടതോടെയാണ് നാളെ റമദാൻ മാസം ആരംഭിക്കുന്നത്. നാളെ മുതൽ റംസാൻ വ്രതം ആരംഭിക്കുമെന്ന് കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവിയും അറിയിച്ചു.
റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞത്
പലസ്തീൻ ജനത ദുരിത പൂർണമായ അവസ്ഥയിൽ കഴിയുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു ജനത അന്നത്തിനും പാർപ്പിടത്തിനുമായി കേഴുന്ന കാഴ്ചയാണ് ലോകം കാണുന്നത്. ഈ ഘട്ടത്തിലാണ് ലോകം റമദാനിലേക്ക് പ്രവേശിക്കുന്നത്. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ഇച്ഛാശക്തി നേടാൻ എല്ലാവർക്കുമാകണം. നമ്മളുടെ പ്രാർത്ഥനയിൽ ഒരു ഭാഗം പലസ്തീൻ ജനതയ്ക്കായി മാറ്റിവയ്ക്കണം. നമ്മുടെ രാജ്യത്തും വലിയ പ്രതിസന്ധികളാണ് ഉടലെടുക്കുന്നത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചില വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. പ്രതിസന്ധികൾ അതിജീവിക്കാനുള്ള ഇച്ഛാശക്തി നമുക്ക് കൈവരിക്കേണ്ടതുണ്ട്. വിശ്വാസത്തിൻറെ കരുത്തുകൊണ്ട് നമുക്ക് ഇതിനെയെല്ലാം അതിജീവിക്കാനാകും. പൊന്നാനിയിൽ മാസപ്പിറവി കണ്ടു. മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കും. നാളെ മുതൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുമെന്നും പാളയം ഇമാം പറഞ്ഞു.ർ
ramdan crescent moon ramdan 2024 fasting starts tomorrow












