
തിരുവനന്തപുരം: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രചാരണ കമ്മിറ്റി ചെയർമാനായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം കോൺഗ്രസ് അധ്യക്ഷൻ കെ. അംഗീകരിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
കഴിഞ്ഞദിവസം, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്നതടക്കമുള്ള 39 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും സർപ്രൈസുകൾക്കും ഒടുവിലാണ് കേരളത്തിലെ പോർമുഖത്തേക്കടക്കമുള്ള സ്ഥാനാർഥികളെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി കേരള ജനതയുടെ മനസ് ഒരിക്കൽ കൂടി തേടിയെത്തുന്നുവെന്നാണ് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രഖ്യാപിച്ച ആദ്യഘട്ട പട്ടിക വ്യക്തമാക്കുന്നത്. ആലപ്പുഴയിൽ കെ സി വേണുഗോപാലും കണ്ണൂരിൽ കെ സുധാകരനും തൃശൂരിൽ കെ മുരളിധരനും വടകരയിൽ ഷാഫിയും ജനവിധി തേടും. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിംഗ് എംപിമാരാണ് മത്സരിക്കുന്നത്.
കേരളത്തിലെ പട്ടിക ഇങ്ങനെ
തിരുവനന്തപുരം – ശശി തരൂർ
ആറ്റിങ്ങൽ – അടൂർ പ്രകാശ്
മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട – ആൻ്റോ ആൻ്റണി
ആലപ്പുഴ – കെ സി വേണുഗോപാൽ
എറണാകുളം – ഹൈബി ഈഡൻ
ഇടുക്കി – ഡീൻ കുര്യാക്കോസ്
ചാലക്കുടി – ബെന്നി ബഹ്നാൻ
തൃശൂർ – കെ മുരളീധരൻ
പാലക്കാട് – വി കെ ശ്രീകണ്Oൻ
ആലത്തൂർ – രമ്യഹരിദാസ്
കോഴിക്കോട് – എം കെ രാഘവൻ
വടകര – ഷാഫി പറമ്പിൽ
കണ്ണൂർ – കെ സുധാകരൻ
വയനാട് – രാഹുൽ ഗാന്ധി
കാസർകോട് – രാജ് മോഹൻ ഉണ്ണിത്താൻ















