
ബെംഗളൂരു: മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊൽക്കത്തയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നീ പ്രതികളെ എൻ ഐ എയാണ് പിടികൂടിയത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരുമെന്ന് എൻ ഐ എ വ്യക്തമാക്കി.
പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എൻ ഐ എ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവസഹകരണം ഉണ്ടായിരുന്നുവെന്നും എൻ ഐ എ വ്യക്തമാക്കി.
Rameshwaram Cafe blast case: NIA arrests 2 prime suspects from Kolkata