ചന്ദ്രബാബു നായിഡുവിനെതിരായ കുറിപ്പ് : രാംഗോപാല്‍ വര്‍മ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ്, തമിഴ്‌നാട്ടിലും ആന്ധ്രയിലും തിരച്ചില്‍

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തികരമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്കായി പരക്കം പാഞ്ഞ് ആന്ധ്ര പൊലീസ്. ഇദ്ദേഹത്തിനെതിരെ ലുക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടകള്‍ വരുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെര്‍ച്വലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന പൊലീസിനെ അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം സംവിധായകന്‍ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാള്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍ രാംഗോപാല്‍ വര്‍മ ഒളിവില്‍ പോകുകയായിരുന്നു.

More Stories from this section

family-dental
witywide