ബലാത്സംഗക്കേസ്: നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി, അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയില്‍ ഹാജരാക്കിയേക്കും

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് എത്തിയത്.

സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്നാണ് വ്യവസ്ഥ. ഇക്കാര്യത്തില്‍ നീക്കം ഉണ്ടാകും. പ്രധാനമായും സുപ്രിം കോടതി മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്.