സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് : പരാതിക്കാരിയുമായി മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: സിദ്ദിഖിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതി പ്രകാരം സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. മാത്രമല്ല, തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു.

അതേസമയം, മുകേഷ്, ഇടവേള ബാബു, മണിയന്‍ പിളള രാജു അടക്കമുളളവര്‍ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഇടവേള ബാബുവിന്റെ കലൂരിലെ ഫ്‌ളാറ്റിലും ബോള്‍ഗാട്ടി പാലസ് ഹോട്ടലിലും തെളിവെടുപ്പ് നടത്തും. മുകേഷിന്റെ മരടിലെ വില്ലയില്‍ നടിയെ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.

More Stories from this section

family-dental
witywide