മാക്സ് അർബൻ ഓണാഘോഷം ഇളക്കിമറിച്ച് റാപ്പർ ഡാബ്സി; കൊച്ചിയിലെ ഫോറം മാളിൽ ഫാഷനും സംഗീതവും സമന്വയിപ്പിക്കുന്ന പ്രകടനം

കൊച്ചി: ഈ ഓണത്തിന് മാക്സ് അര്‍ബൻ കേരളത്തിന്റെ പ്രിയപ്പെട്ട റാപ്പറും യൂത്ത് ഐക്കണും സെന്‍സേഷനുമായ ഡാബ്സിയുമായി ചേര്‍ന്ന് #suffleItUpന് പുതിയ മാനം നല്‍കുന്നു. എക്‌സ്‌ക്ലൂസീവ് കേരള തനിമയായുള്ള ഫാഷനും സംഗീതവും ചേര്‍ത്ത് കേരളത്തിലെ യുവ പ്രേക്ഷകരില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന ആഘോഷമായിരിക്കും സൃഷ്ടിക്കുക.

ആഗസ്റ്റ് 31-ന് കൊച്ചിയിലെ ഫോറം മാളില്‍ നടന്ന ഡാബ്‌സിയുടെ മിന്നല്‍പിണര്‍ തത്സമയ പ്രകടനമാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്. വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച പരിപാടിയില്‍ സംഗീതവും ശൈലിയും ചേര്‍ന്നുള്ള അതുല്യമായ പ്രകടനമാണ് കാഴ്ചവച്ചത്

തങ്ങളുടെ യുവ ഉപഭോക്താക്കളെ സവിശേഷ രീതിയില്‍ ബന്ധപ്പെടുത്തുന്ന ക്യാംപെയിനായിരുന്നു ഓണക്കാലത്ത് മാക്‌സ് അര്‍ബ്ന്‍ ഡാബ്സിയുമായി സഹകരിച്ച് നടത്തിയതെന്ന് കേരളത്തിലെ മാക്‌സ് ഫാഷന്‍, എ വി പി ബിസിനസ് ഹെഡ് അനീഷ് രാധാകൃഷ്ണന്‍ പറഞ്ഞു. മലയാളത്തില്‍ #shuffleItUp ഗാനം സൃഷ്ടിക്കുകയും കൊച്ചിയില്‍ തത്സമയ പ്രകടനം നടത്തുകയും ചെയ്യുന്നത് ഫാഷനും സംഗീതവും സമന്വയിപ്പിച്ച് ഓണം ആഘോഷിക്കാനുള്ള മികച്ച മാര്‍ഗമാണെന്നും കേരളത്തിലെ യുവാക്കളുമായി ഇടപഴകുന്നത് തുടരാന്‍ തങ്ങള്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള വിപണിയില്‍ യുവാക്കളുമായി തങ്ങളുടെ ബ്രാന്‍ഡിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഈ സംരംഭങ്ങള്‍ സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തുന്നുവെന്നും അലായ എഫുമായി ചേര്‍ന്ന് പുതിയ മാക്സ് അര്‍ബ്ന്‍ പുറത്തിറക്കിയ പശ്ചാതലത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മാക്‌സ് ഫാഷന്‍ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് മേധാവി പല്ലവി പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

പുതിയ പങ്കാളിത്തം കേരളത്തിലെ 17- 24 പ്രായത്തിലുള്ളവര്‍ക്കിടയില്‍ മാക്സ് അര്‍ബ്ന്‍ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ജെൻസി വിഭാഗവുമായുള്ള മാക്സ് ഫാഷന്റെ അടുപ്പം വര്‍ധിപ്പിക്കും.

കേരള ശൈലിയും സംഗീതത്തോടുള്ള അഭിനിവേശവും ഉള്‍പ്പെടുത്തിയാണ് മലയാളത്തില്‍ ഈ ഗാനം ഡാബ്‌സി തയ്യാറാക്കിയിരിക്കുന്നത്. മാക്‌സ് അര്‍ബ്ന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും ഈ സംഗീതം ആസ്വദിക്കാവുന്നതാണ്. https://www.instagram.com/maxurban.india/

മാക്സ് അര്‍ബ്നോടൊപ്പം പ്രവര്‍ത്തിക്കുന്നത് അവിസ്മരണീയമായ അനുഭവമാണെന്നും അത് തന്റെ സംഗീതത്തിലേക്ക് പുതുമയും ധൈര്യവും കൊണ്ടുവരുന്നതായും ഡാബ്സി പറഞ്ഞു.

More Stories from this section

family-dental
witywide