റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

തിരുവനന്തപുരം: കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് റേഷന്‍ വിതരണക്കാര്‍ നടത്തുന്ന സമരം തുടങ്ങി. സര്‍ക്കാരില്‍ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. സമരം അനിശ്ചിതകാലത്തേക്ക് നീട്ടുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഉടന്‍ പണം ലഭ്യമാക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ 38 കോടി രൂപ അനുവദിക്കാന്‍ ധാരണയായിരുന്നു.

നിലവില്‍ എല്ലാ റേഷന്‍കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം അനിശ്ചിതകാലത്തേക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആകെ പ്രതിസന്ധിയില്‍ ആകും. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide