
ബെംഗളൂരു: പഞ്ചാബ് കിങ്സിനെതിരെ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഐപിഎല്ലില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് ആദ്യ ജയം. അവസാന ഓവറിൽ നാലു പന്ത് ബാക്കി നിര്‍ത്തി പഞ്ചാബ് കിംഗ്സിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 177 റണ്‍സ് വിജയലക്ഷ്യം ഉയർത്തി.
49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക്ക് 10 പന്തില്‍ 28 റണ്‍സുമായും മഹിപാല്‍ ലോമ്രോര്‍ എട്ട് പന്ത് പന്തില്‍17 റണ്‍സുമായും വിജയ തീരത്തെത്തിച്ചു. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 176-7, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു 19.4 ഓവറില്‍ 178-6. തുടക്കത്തിൽ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(3) കാമറൂണ്‍ ഗ്രീനിനെയും(3) നഷ്ടമായെങ്കിലും വിരാട് കോലി ഒരുവശത്ത് തകർത്തടിച്ചു.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വിരാട് കോലിക്കൊപ്പം രജത് പാട്ടീദാറും ക്രീസില്‍ ഉറച്ചതോടെ 10 ഓവറില്‍ 85 റണ്‍സിലെത്തി. എന്നാൽ, പിന്നീട് പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചുവന്നു. പട്ടിദാർ (18) പുറത്തായതിന് പിന്നാലെ, ഗ്ലെൻ മാക്സ്‍വെൽ (3), വിരാട് കോലി, അനൂജ് റാവത്ത് (11) എന്നിവർ കൂടാരം കയറി. ഇതോടെ ബെംഗളൂരു അപകടം മണത്തു.
എന്നാൽ, പഞ്ചാബിന്റെ എല്ലാ പ്രതീക്ഷയും തല്ലിതകർത്ത് കാർത്തികും ലോമ്രോറും മത്സരം ബെംഗളൂരുവിനനുകൂലമാക്കി. നേരത്തെ ശിഖർ ധവാൻ (45), പ്രഭ്സിമ്രാൻ സിങ്(25), സാം കറൻ (23), ജിതേഷ് ശർമ (27), ശശാങ്ക് സിങ് (21) എന്നിവരാണ് പഞ്ചാബിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
RCB set first won in ipl 2024 season