ഫുട്ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ! മാഡ്രിഡിലെ മൈതാനത്തിന് ഇന്ന് രാത്രി തീപിടിക്കും; ബാഴ്സയും റയലും നേർക്കുനേർ

മാഡ്രിഡ്: ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രി അരങ്ങേറും. ലാലീഗയിലെ സൂപ്പർ പോരാട്ടത്തിൽ റയൽ മാഡ്രിഡ് രാത്രി 12.30ന് ബാഴ്സലോണയെ നേരിടും. റയൽ മാഡ്രിഡിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 31 മത്സരങ്ങളിൽ നിന്ന് 78 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്‍റുള്ള ബാഴ്സലോണ രണ്ടാം സ്ഥാനത്താണുള്ളത്. ലാലീഗയിലെ തുടർച്ചായ അഞ്ചാം ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് രാത്രി പോരിനിറങ്ങുന്നത്.

അതേസമയം ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താൻ ലിവർപൂളും ഇന്ന് രാത്രി ബൂട്ടുകെട്ടും. എവേ മത്സരത്തിൽ ഫുൾഹാമാണ് എതിരാളി. രാത്രി ഒമ്പത് മണിക്കാണ് മത്സരം. 32 മത്സരങ്ങളിൽ നിന്ന് 71 പോയിന്‍റുമായി ലിവർപൂൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്. ജയിച്ചാൽ 73 പോയിന്‍റുമായി മുന്നിലുള്ള മാഞ്ചസ്‍റ്റർ സിറ്റിയെ മറികടന്ന് തലപ്പത്തെത്താം.

Real Madrid vs Barcelona spanish la liga el clasico tonight