സിറിയയില്‍ മുന്നേറ്റം തുടര്‍ന്ന് വിമത സേന, തലസ്ഥാനമായ ഡമാസ്‌കസ് വളഞ്ഞു

ബെയ്‌റൂട്ട് : സിറിയയില്‍ മുന്നേറ്റം തുടര്‍ന്ന് വിമത സേന. തലസ്ഥാനമായ ഡമാസ്‌കസ് വളയുന്ന അന്തിമഘട്ടം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡമാസ്‌കസില്‍നിന്ന് തങ്ങളിപ്പോള്‍ 50 കിലോമീറ്റര്‍ മാത്രം അകലെയാണെന്നാണ് വിമതര്‍ ഇന്നലെ അവകാശപ്പെട്ടത്. ഡമാസ്‌കസ് ജോര്‍ദാന്‍ മുഖ്യ ഹൈവേയിലെ സനാമയിനും ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ സേന പ്രദേശങ്ങളും കയ്യടക്കി.

അലപ്പോ, ഹമ പ്രവിശ്യകള്‍ പിടിച്ചെടുത്ത ശേഷം വിമതര്‍ ഹുംസ് നഗരത്തില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഡമാസ്‌കസിലേക്കു നീങ്ങാനൊരുങ്ങുന്നത്. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു.

More Stories from this section

family-dental
witywide