മതമില്ലാത്ത അമേരിക്ക; ഒരു പ്രത്യേക മതമില്ലാത്ത None വിഭാഗമാണ് ഇപ്പോൾ അമേരിക്കയിൽ ട്രെൻഡ് എന്ന് പ്യു റിപ്പോർട്ട്

അമേരിക്കയിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് ഏതു മതത്തിനാണ്? ക്രിസ്തുമതത്തിനാണോ, പ്രൊട്ടസ്റ്റൻ്റുകൾക്കാണോ ? അല്ല എന്നാണ് ഉത്തരം. ഒരു പ്രത്യേക മതത്തിലോ പ്രത്യേക ദൈവത്തിലോ വിശ്വസിക്കാത്ത നൺസ് (Nones) എന്നറിയപ്പെടുന്നവരാണ് ഏറ്റവും കൂടുതൽ. പ്യു (PEW) റിസർച്ച് സെൻ്റർ നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. അമേരിക്കയിൽ 28 ശതമാനം നൺസാണ്. ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റുകൾ 24 ശതമാനം, കത്തോലിക്കർ 23 ശതമാനം ബാക്കി മതങ്ങളെല്ലാം ചേർന്ന് 25 ശതമാനം.

എന്താണ് നൺ

പ്രത്യേകിച്ച് ഒരു മതത്തിലോ മതഗ്രന്ഥങ്ങളിലെ ദൈവങ്ങളിലോ മതസ്ഥാപനങ്ങളിലോ വിശ്വസിക്കാത്തവരാണ് ഇവർ. ഇക്കൂട്ടരിൽ ദൈവമില്ല എന്നു പറയുന്ന നിരീശ്വരവാദികളുണ്ട്. ഏതോ ഒരു ശക്തി എല്ലാവരേയും നയിക്കുന്നു എന്നു വിശ്വസിക്കുന്ന ആജ്ഞേയവാദികളുണ്ട്. ദൈവത്തിൽ വിശ്വസിക്കുന്ന, എന്നാൽ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിൽക്കാൻ താൽപര്യമില്ലാത്തവരാണ് മറ്റൊരു കൂട്ടർ. അങ്ങനെ പ്രത്യേകിച്ചൊരു ദൈവമില്ലാത്ത ഈ കൂട്ടാരാണ് നൺസിൽ ഏറ്റവും കൂടുതലുള്ളത്. ഇവരെല്ലാം തന്നെ പള്ളിയിലോ മോസ്കിലോ പോകാനോ അവിടെ പ്രാർഥനകളിൽ പങ്കുകൊള്ളാനോ താൽപര്യപ്പെടുന്നില്ല. എന്നാൽ മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതിൽ വിരോധവുമില്ല.

ശാസ്ത്രത്തിന് എല്ലാ കാര്യങ്ങളും വിശദീകരിക്കാനാകുമെന്ന് നൺസ് കരുതുന്നില്ല. എന്നാൽ തികഞ്ഞ മതവിശ്വാസികളേക്കാൾ മികച്ച വിദ്യാഭ്യാസവും ശാസ്ത്രബോധവും ഇവർക്കുണ്ട്. ഇവരിൽ പലരും സ്വന്തം രീതിയിൽ ആത്മീയത സൂക്ഷിക്കുന്നവരാണ്. ഇവരൊന്നും മതവിരുദ്ധരുമല്ല.

1960 മുതൽ നൺ എന്ന വാക്ക് മതവുമായി ബന്ധപ്പെട്ട ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 2007 ൽ നൺസ് വെറും 16 ശതമാനമായിരുന്നു.

അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ ജീവിത്തെ ഇവർ സ്വാധീനിക്കുമെന്ന് പ്യൂ കരുതുന്നു. ഇവരെല്ലാവരും തന്നെ സ്വതന്ത്രചിന്താഗതിക്കാരാണ്. വെള്ളക്കാർക്ക് അപ്രമാദിത്വം ഉണ്ടെന്ന വാദമൊന്നും ഇവർക്കില്ല. എന്നാൽ ഇക്കൂട്ടർ വോട്ട് ചെയ്യാൻ പോകുമോ എന്നത് വല്യ ചോദ്യമാണ്.

Religious Nones are now the largest single group in the U.S.

More Stories from this section

family-dental
witywide