കടയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് രണ്ട് മാസം മുന്‍പ് കാണാതായ ആളുടേതാണോ എന്ന് സംശയം. കൊയിലാണ്ടിയില്‍ നിന്ന് രണ്ട് മാസം മുന്‍പ് ആബിദ് എന്നയാളെ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനടുത്തു നിന്ന് ലഭിച്ച സിം കാര്‍ഡാണ് സംശയം ബലപ്പെടാന്‍ കാരണമായത്.

പ്രദേശത്ത് കണ്ടെത്തിയ സിം കാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഈ സിം കാര്‍ഡ് കഴിഞ്ഞ രണ്ട് മാസമായി സ്വിച്ചോഫാണ്. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് വടകരയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയായിരുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

Also Read

More Stories from this section

family-dental
witywide