പ്രശസ്ത ചിത്രകാരനും ശിൽപിയുമായ എ. രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത ഇന്ത്യൻ ചിത്രകാരനും ശിൽപിയുമായ   എ രാമചന്ദ്രൻ അന്തരിച്ചു. 88 വയസായിരുന്നു. ശാന്തിനികേതനിലെ അധ്യാപകനും പ്രസിദ്ധ ചിത്രകാരനുമായ നന്ദലാൽ ബോസിന്റെ സ്വാധീനത്തിൽ വളർന്ന രാമചന്ദ്രൻ ഇന്ത്യൻ ചിത്രകലയിൽ സവിശേഷ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ്. 2005-ൽ   പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. .1991 മുതൽ  കേരള ലളിതകലാ അക്കാദമിയുടെ ഓണററി ചെയർമാനാണ്.

മലയാളിയായ അച്യുതൻ രാമചന്ദ്രൻ നായർ 1935-ൽ തിരുവനന്തപുരം ആറ്റിങ്ങലിലാണ് ജനിച്ചത്.  60-കളിൽ  ഡൽഹിയിലേക്ക് താമസം മാറിയ അദ്ദേഹം 1965-ൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ കലാവിദ്യാഭ്യാസത്തിൽ അധ്യാപകനായി ചേർന്നു. പിന്നീട് അതേ ഡിപ്പാർട്ട്‌മെൻ്റിൽ പ്രൊഫസറായ അദ്ദേഹം 1992-ൽ സ്വയം വിരമിക്കുന്നതുവരെ സർവകലാശാലയിൽ തുടർന്നു.

 മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കല കുട്ടിക്കാലം മുതൽ തുടർന്നുകൊണ്ടിരുന്നു. ശാന്തിനികേതനിലെ കലാഭവനിൽ ചേർന്ന അദ്ദേഹം 1961-ൽ കലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1961-നും 1964-നും ഇടയിൽ കേരളത്തിലെ മ്യൂറൽ പെയിൻ്റിംഗുകളിൽ പിഎച്ച്ഡി ചെയ്തു.

ഇന്ത്യ, ജപ്പാൻ, ബ്രിട്ടൻ,  അമേരിക്ക എന്നിവിടങ്ങളിൽ കുട്ടികളൾക്കായി പ്രസിദ്ധീകരിച്ച ചിത്രപുസ്തകങ്ങളിൽ എഴുതുകയും വരയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീപെരുപുത്തുരിൽ രാജീവ് ഗാന്ധി സ്മാരകത്തിലെ 20 അടി ഉയരമുള്ള ശില്പം നിർമ്മിച്ചു. കലാകാരിയായ താൻ യുവാൻ ചമേലിയാണ് ഭാര്യ. 

Renowned Indian Artist A Ramachandran passed away

More Stories from this section

family-dental
witywide