
തിരുവനന്തപുരം: ഇടതിനോട് ഇടഞ്ഞ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ ചൂട് കെട്ടടങ്ങും മുമ്പേ അതേ വേദിയില്‍ തന്നെ മറുപടി പറയാന്‍ സിപിഎം. അന്‍വറിനുള്ള മറുപടി നല്‍കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം നടക്കും. അന്‍വറിന്റെ പൊതുസമ്മേളനത്തില്‍ എത്തിയതിനേക്കാള്‍ കൂടുതല്‍ ആളുകളെ എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വന്‍ജനാവലി അന്‍വറിന്റെ പൊതുസമ്മേനത്തില്‍ പങ്കെടുക്കാനെത്തിയത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.
അന്‍വര്‍ ആദ്യം പൊതുയോഗം നടത്തിയ നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പൊതുയോഗം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും, കെടി ജലീലും യോഗത്തില്‍ പ്രസംഗിക്കും.
Tags:














