
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനപരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. 2022 ന് ശേഷം വീണ്ടും കേരളം നല്‍കിയ 10 മാതൃകകളും അംഗീകരിക്കപ്പെട്ടില്ല.
വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയത്തിലാണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്‍പ്രകാരം നല്‍കിയ 10 ഡിസൈനുകളും ഒഴിവാക്കപ്പെടുകയായിരുന്നു.
കേരളത്തിന്റെ വികസന നേട്ടങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് പി ആര്‍ ഡി അഡീഷനല്‍ ഡയറക്ടര്‍ വി സലിന്‍ പറഞ്ഞു. ജൂറി മാറ്റങ്ങളോടെ രണ്ടാമതും അവതരിപ്പിച്ചു. ത്രീഡി അവതരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിമിതികള്‍ മൂലം നല്‍കിയിരുന്നില്ല. പഞ്ചാബ്, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചിട്ടില്ല.
Tags:













