
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ എം എൽ എ കൈവശം വച്ചിരിക്കുന്ന 50 സെന്‍റ് സർക്കാർ ഭൂമി തിട്ടപ്പെടുത്താൻ വീണ്ടും സ്ഥലം അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് സർവേ നടത്തുക. മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്നും അതിനാൽ തങ്ങളുടെ സാന്നിധ്യത്തിൽ അളക്കണമെന്ന മാത്യു കുഴൽ നാടന്‍റെ പാർട്ണർമാരുടെ പരാതിയെ തുടർന്നാണ് ഈ ഭൂമി വീണ്ടും അളക്കാൻ തീരുമാനിച്ചിരിക്കുന്നത്.മാത്യു കുഴൽനാടന്‍റെ പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് പരാതി നൽകിയിരുന്നത്. ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ഭൂമി വീണ്ടും അളക്കുന്നത്. ഭൂ സംരക്ഷണ നിയമ പ്രകാരമെടുത്ത കേസിൽ ഹിയറിംഗിനെത്തിയപ്പോഴാണ് ഇവർ സ്ഥലം വീണ്ടും അളക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ഭൂമി വീണ്ടും അളക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും തിയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
Resurvey on mathew kuzhalnadan chinnakanal land latest updates