പാളം മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിൻ തട്ടി റിട്ട. അധ്യാപകൻ മരിച്ചു, സംഭവം പട്ടാമ്പിയിൽ

പാലക്കാട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് റിട്ട. അധ്യാപകന് ദാരുണാന്ത്യം. മുതുതല അഴകത്തുമനയിൽ ദാമോദരൻ നമ്പൂതിരിയാണ് (68) മരിച്ചത്.
ഞാ‌യറാഴ്ച രാവിലെ പത്തരയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഇടിച്ചത്.

റെയിൽവേ സ്റ്റഷനിൽ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മുതുതല എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: സുജാത. മക്കൾ: രവിശങ്കർ, പരമേശ്വരൻ. മരുമക്കൾ: താര, ശിശിര.

retd. school teacher dies after vande bharat train hit

Also Read

More Stories from this section

family-dental
witywide