പൗരാവകാശ നേതാവ് ജെയിംസ് ലോസൺ ജൂനിയർ അന്തരിച്ചു

ലൊസാഞ്ചലസ്: മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ ഉപദേശകനായിരുന്ന പാസ്റ്റർ ജയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു. ലൊസാഞ്ചലസ് പൗരാവകാശ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ വെള്ളക്കാരായ അധികാരികളുടെ ക്രൂരമായ പ്രതികരണങ്ങളെ ചെറുക്കാൻ പ്രവർത്തകരെ അഹിംസാത്മക പ്രതിഷേധത്തിന് പ്രേരിപ്പിച്ച വ്യക്തിയാണ് ജയിംസ് ലോസൺ ജൂനിയർ. പാസ്റ്റർ, ലേബർ മൂവ്മെന്‍റ് ഓർഗനൈസർ, യൂണിവേഴ്സിറ്റി പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.