
കൊച്ചി: സിദ്ദിഖിനു പിന്നാലെ നടന്‍ റിയാസ് ഖാന് എതിരെ ഗുരുതരാരോപണവുമായി നടി രേവതി സമ്പത്ത്. റിയാസ് ഖാനില്‍ നിന്നും വളരെ മോശം അനുഭവം ഉണ്ടായെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. രാത്രി ഫോണില്‍ വിളിച്ച് റിയാസ് ഖാന്‍ അശ്ലീലം പറഞ്ഞെന്നും സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടെന്നുമാണ് നടിയുടെ തുറന്നു പറച്ചില്‍.
നടിയുടെ ഗുരുതര ലൈംഗിക ആരെപണത്തിനു പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്നു രാവിലെയാണ് സിദ്ദിഖ് രാജി വെച്ചത്. അതേസമയം, സിദ്ദിഖിനെ സിനിമയില്‍ നിന്നും വിലക്കണമെന്നാണ് രേവതിയുടെ ആവശ്യം. ഹോട്ടല്‍ ജീവനക്കാരിയോടും സിദ്ധിക്ക് മോശമായി പെരുമാറിയെന്നും സിദ്ദിഖിനെതിരെ തെളിവുകള്‍ ഉണ്ടെന്നും രേവതി വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമുണ്ടെന്നും നീതി ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ കേസുമായി മുന്നോട്ടു പോകുമെന്നും നടി അറിയിച്ചു.