നവകേരളാ മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡയുടെ അടിയന്തിര പൊതുയോഗം വിളിച്ച് വൈസ് പ്രസിഡന്റ്

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയിൽ ചേരിതിരിവ് – അടിയന്തിര പൊതുയോഗം വിളിച്ച് വൈസ് പ്രസിഡന്റ്. നിലവിലെ പ്രസിഡന്റും, സെക്രട്ടറിയും സംഘടനാ വിരുദ്ധ പ്രവർത്തനവും, ഏകപക്ഷീയ നിലപാടുകളും സ്വീകരിക്കുന്നതായാണ് ആരോപണം. ഇതിനെതിരെയാണ് വൈസ് പ്രസിഡന്റ് സുശീല്‍ നാലകത്തിന്റെ നേതൃത്വത്തിൽ സംഘടനയുടെ പൊതുയോഗം മെയ് 12ന് വിളിച്ചിരിക്കുന്നത്. നിലവിലുള്ള കമ്മറ്റിയിലെ 18 അംഗങ്ങളിൽ 12 പേരുടെ പിന്തുണയോടെയാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചതെന്ന്  വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ വ്യക്തമാക്കുന്നു. കൂടാതെ യോഗം വിളിച്ചുചേര്‍ക്കുന്നതിന് ഭൂരിഭാഗം മുൻ പ്രസിഡന്റുമാരുടെ പിന്തുണയുണ്ടെന്നും സുശീല്‍ നാലകത്ത് വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.

കഴിഞ്ഞ മുപ്പതു വർഷം സംഘടനയെ നയിച്ച  ഭൂരിഭാഗം മുൻപ്രസിഡന്റുമാരും നിരവധി തവണ അനുരഞ്ജന ചർച്ചകള്‍ നടത്തിയെങ്കിലും നിലവിലെ പ്രസിഡന്റും സെക്രട്ടറിയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ലെന്നും വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. 

നവകേരളയുടെ ഭാവി പരിപാടികൾ 12ന് ചേരുന്ന പൊതുയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. ഈ സാഹചര്യം ഉള്‍ക്കൊണ്ട്  എല്ലാ അംഗങ്ങളും  യോഗത്തില്‍ പങ്കെടുക്കണമെന്ന്  വൈസ് പ്രസിഡണ്ട് സുശീൽ നാലകത്ത്, ട്രഷറർ  സൈമൺ പാറത്തായം, ജോയിൻറ് ട്രഷറർ ബെന്നി വർഗീസ് കമ്മറ്റി അംഗങ്ങളായ ജിൻസ് തോമസ്, ലിജോ പണിക്കർ, ബിനോയ് നാരായണൻ, അഖിൽ നായർ, റിച്ചാർഡ് ജോസഫ്, ദീപു സെബാസ്റ്റ്യന്‍, ഷിബു സ്കറിയ, മിൽക്കി ബൈജു, അഭിലാഷ് ശശിധരൻ എന്നിവർ സംയുക്ത വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. മെയ് 12 ഞായറാഴ്ച്ച വെകീട്ട് 6.30ന് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിന് സമീപമുള്ള ഐവാൻഹോ കമ്മ്യൂണിറ്റി സെന്ററിലാണ് പൊതുയോഗം വിളിച്ചു ചേർത്തിരിക്കുന്നത് .

നവകേരളയിലെ ചേരിതിരിവ് കോടതി നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് പല അംഗങ്ങളും ചൂണ്ടിക്കാട്ടുന്നത്. 

Rift in nava kerala malayali association of South Florida

More Stories from this section

family-dental
witywide