
പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളിലായി നടന്ന കലാപത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ പോലീസ് കമ്മീഷണര്‍ വ്യാഴാഴ്ച അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം നടന്ന കലാപത്തില്‍ തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയില്‍ എട്ട് പേരും ലേ നഗരത്തില്‍ ഏഴ് പേരും മരിച്ചതായി പാപുവ ന്യൂ ഗിനിയ പോലീസ് കമ്മീഷണര്‍ ഡേവിഡ് മാനിംഗ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.














