
കാസർകോട്: പ്രമാദമായ റിയാസ് മൗലവി കൊലക്കേസിൽ പ്രതികളായ 3 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെവിട്ടു. അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കുടക് സ്വദേശിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനം കുറ്റപത്രവും സമർപ്പിച്ച കേസിലാണ് ഏഴ് വർഷങ്ങൾക്കിപ്പുറം പ്രതികളെ വെറുതെവിട്ടുകൊണ്ട് കോടതി വിധി പറഞ്ഞത്. ഇക്കാലമത്രയും പ്രതികൾക്ക് ജാമ്യം നൽകിയിരുന്നില്ല.അതേസമയം കോടതി വിധി കേട്ട റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കൾക്കിടെയിലും സുഹൃത്തുക്കൾക്കിടെയിലും വിധി വേദനയുണ്ടാക്കി. കേസിലെ ഗൂഢാലോചന പുറത്തുവരണമെന്നും വിധിയിൽ അപ്പീൽ പോകണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് ആക്ഷൻ കമ്മിറ്റി പ്രതികരിച്ചത്.കോടതി വിധി നിരാശജനകാണെന്ന് പ്രോസിക്യൂഷനും അഭിപ്രായപ്പെട്ടു.
Riyas moulavi murder case verdict details