രാജ്യസഭാ സീറ്റ് വേണം, എൽഡിഎഫിൽ പുതിയ ആവശ്യവുമായി ആർജെഡി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് ആർജെഡിയും രം​ഗത്ത്. സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തുവന്നതിനു പിന്നാലെയാണ് ആർജെഡിയും എത്തിയത്. എം.വി.ശ്രേയാംസ് കുമാറിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാനാണ് ആർജെഡി സീറ്റ് ആവശ്യപ്പെട്ടത്. അടുത്ത എൽഡിഎഫ് യോഗത്തിൽ സീറ്റ് ആവശ്യപ്പെടും. ഇതോടെ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മൂന്നു പാർട്ടികളും സീറ്റിന് അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പായി.

സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവരുടെ കാലാവധി അവസാനിക്കുമ്പോൾ ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു പേരെയാണ് എൽഡിഎഫിനു ജയിപ്പിക്കാനാവുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. പഞ്ചായത്ത്–കോർപറേഷൻ തലങ്ങളിൽ മെംബർമാരുടെ എണ്ണത്തിൽ എൽഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി.

RJD demand Rajyasabha MP seat in Kerala