സത്യഭാമക്കെതിരെ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

കൊച്ചി: അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. ജാതീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പത്തിലധികം പേജുള്ള പരാതിയാണ് സമര്‍പ്പിച്ചത്.

എന്നാല്‍ അഭിമുഖം നല്‍കിയത് വഞ്ചിയൂരായതിനാല്‍ പരാതി വഞ്ചിയൂര്‍ പൊലീസിന് കൈമാറി. അധിക്ഷേപ പരാമര്‍ശത്തിനിടയായ അഭിമുഖത്തിന്റെ വീഡിയോയുടെ ലിങ്കുള്‍പ്പെടെയാണ് പരാതിയിലുള്ളത്.

അതേസമയം, പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ഇതിനൊക്കെ പുറമെയാണ് ഇപ്പോള്‍ രാമകൃഷ്ണന്‍ നേരിട്ട് പരാതിയുമായി എത്തിയിരിക്കുന്നത്.

അതിനിടെ തനിക്കെതിരെ ക്രൂരമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് കാട്ടി സത്യഭാമയും രംഗത്തുവന്നിരുന്നു. കുടുംബത്തെപ്പോലും വെറുതെ വിടുന്നില്ലെന്നും ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തില്‍ സത്യഭാമ ചൂണ്ടിക്കാട്ടിയിരുന്നു.

RLV Ramakrishnan lodged a complaint against Sathyabhama

More Stories from this section

family-dental
witywide