
ടെക്സാസ്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന കുറിപ്പടി മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവിട്ട് പൊലീസ്. ഫോറസ്റ്റ് പാർക്ക് ബൊളിവാർഡിൻ്റെ 2400 ബ്ലോക്കിന് സമീപമുള്ള ഫോറസ്റ്റ് പാർക്ക് ഫാർമസിയിൽ ചൊവ്വാഴ്ച പുലർച്ചെ 1 മണിക്ക് ശേഷമാണ് ആയുധവുമായി എത്തിയ മോഷ്ടാക്കൾ കവർച്ച നടത്തിയത്.
പ്രതികളിലൊരാൾ മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് സംഘം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് മരുന്നുകൾ മോഷ്ടിച്ചു. 10,000 ഡോളർ വിലമതിക്കുന്ന മരുന്നാണ് മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.
18-25 വയസ് പ്രായമുള്ള, ഏകദേശം 175 പൗണ്ട് ശരീരഭാരമുള്ള ഭാരമുള്ള, 6’2 ഇഞ്ച് ഉയരമുള്ള ആളാണ് ആദ്യത്തെ പ്രതിയെന്ന് അധികൃതർ പറഞ്ഞു. കറുത്ത റീബോക്ക് ഹുഡ് ജാക്കറ്റ്, ജീൻസ്, കറുത്ത സ്കീ മാസ്ക് എന്നിവ ധരിച്ചിരുന്ന ഇയാളുടെ കൈവശം ഒരു സ്ലെഡ്ജ്ഹാമറും ഉണ്ടായിരുന്നു.
രണ്ടാമത്തെ പ്രതി 6’0′ ഉയരവും, 160 പൗണ്ട് ശരീരഭാരവും, 18-25 വയസ്സ് പ്രായവും ഉള്ളയാളാണ്. ഇയാൾ കറുത്ത ഹൂഡി, സ്‌കീ മാസ്‌ക്, പാൻ്റ്‌സ്, ഗ്ലൗസ്, ബ്ലാക്ക് എയർ ജോർഡൻസ് എന്നിവ ധരിച്ചിരുന്നു.
മൂന്നാമത്തെ പ്രതി ജാക്കറ്റ്, സ്‌കീ മാസ്‌ക്, സ്വെറ്റ് പാൻ്റ്‌സ് എന്നിവയുൾപ്പെടെ കറുത്ത വസ്ത്രം ധരിച്ചിരുന്നു എത്തിയത്. ഉയരം 5’7 ഇഞ്ച്, ഭാരം 180 പൗണ്ട് എന്നിങ്ങനെ ആയിരുന്നു. ഇയാൾ ഓറഞ്ച് കയ്യുറകളും ധരിച്ചിരുന്നു.
നാലാമത്തെ പ്രതിക്ക് 6′ അടി ഉയരം, 190 പൗണ്ട് ശരീരഭാരം എന്നിങ്ങനെയായിരുന്നു. ഇയാളുടെ കൈവശം ഒരു സ്ലെഡ്ജ്ഹാമർ ഉണ്ടായിരുന്നു. കറുത്ത ഹൂഡി, കറുത്ത സ്കീ മാസ്ക്, ഗ്രേ കയ്യുറകൾ, വെളുത്ത നൈക്ക് ടെന്നീസ് ഷൂസ് എന്നിവ ധരിച്ചിരുന്നു.
ബ്രാഡ് ഹാർട്ടും ഭാര്യ ഗ്ലെൻഡയുമാണ് ഫോറസ്റ്റ് പാർക്ക് ഫാർമസിയുടെ ഉടമകൾ.














