സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു

കൊച്ചി: സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലായിരുന്നു സംഭവം. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷ്ടാവ് അടുക്കള വഴി അകത്തുകയറുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തുന്നു.

ഇന്നലെ രാത്രി ഒന്നരയ്ക്ക് ശേഷമാണ് ജോഷി ഉറങ്ങാൻ കിടന്നത്. അതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് അനുമാനം. പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

More Stories from this section

family-dental
witywide