റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷനൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് മികച്ച സംഘാടകന്‍ എന്നു പേരെടുത്ത ന്യൂയോര്‍ക്കിലെ എച്ച്‌യുഡിഎംഎയുടെ പ്രസിഡന്‍റ് റോബര്‍ട്ട് അരീച്ചിറ ഫൊക്കാന നാഷനൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. റോക്ക്‌ലാന്‍റ് ആസ്ഥാനമായ എച്ച്‌യുഡിഎംഎയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേനയാണ് റോബര്‍ട്ടിന്‍റെ സ്ഥാനാര്‍ഥിത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

സ്‌കൂൾ വിദ്യാഭാസത്തെ ജില്ലാ തല കലാപ്രതിഭ ആയിരുന്ന റോബര്‍ട്ട് പ്രസംഗം, പദ്യപാരായണം, നാടകം, സംഗീതം എന്നിവയില്‍ ഏറെ സമ്മാനം നേടിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലും ഇത് തുടര്‍ന്ന റോബര്‍ട്ട് തുടര്‍ച്ചയായി പദ്യപരായണത്തില്‍ മൂന്നു വര്‍ഷവും സമ്മാനം നേടിയ വിദ്യാര്‍ഥി നേതാവായിരുന്നു. വാഴ്‌സിറ്റി തലത്തില്‍ കോളേജ് ചെസ് ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

കുറുപ്പുന്തറ ജേസിസിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട റോബര്‍ട്ട് പിന്നീട് സോണ്‍ 22 വിന്‍റെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജേസിസ് സോണ്‍ ട്രെയിനറും ജേസിസ് ഫൗണ്ടേഷന്‍റെ മെംബറും ആണ്. വൈഎംസിഎ കോട്ടയത്ത് വച്ച് സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാന ചെസ് മത്സരത്തില്‍ ആര്‍ബിറ്റര്‍ ആയിരുന്നു. ഭാര്യ ജോമോള്‍ അരീച്ചിറ ആര്‍എന്‍ ആയി ജോലിചെയ്യുന്നു. മകള്‍ ഹന്നാ അരീച്ചിറ മികച്ച നര്‍ത്തകിയും, അഭിനേത്രിയും 2018-ലെ മിസ് ഫൊക്കാന കിരീട ജേതാവുമാണ്.

റോബര്‍ട്ട് അരീച്ചിറയുടെ സ്ഥാനാര്‍ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡോ.കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി റോയ് ജോര്‍ജ്, അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പില്‍, അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷ്ണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മന്‍, അഡീഷനല്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ഥി നിഷ എറിക്, നാഷനൽ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ബെന്‍പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പേരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നു

More Stories from this section

family-dental
witywide