
ന്യൂയോര്‍ക്ക്: ആരോഗ്യ രംഗത്ത് ചരിത്ര നേട്ടവുമായി റോബോട്ടിക് സാങ്കേതിക വിദ്യ. മനുഷ്യനില്‍ ഒരു ഡെന്‍റല്‍ പ്രൊസീജിയര്‍ (Dental procedure) റോബോട്ട് പൂര്‍ത്തീകരിച്ചു. ലോകത്തെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റഡ് റോബോട്ടിക് ഡെന്‍റല്‍ പ്രൊസീജിയറിനെ കുറിച്ച് രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ത്രീഡി ഇമേജിംഗ് എന്നിവയുടെ സഹായത്തോടെയാണ് റോബോട്ട് ഡെന്‍റല്‍ പ്രൊസീജിയര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
അമേരിക്കന്‍ കമ്പനിയായ പെര്‍സെപ്‌റ്റീവാണ് റോബോട്ടിന് പിന്നില്‍. പല്ലുകള്‍ അടയ്‌ക്കാനും ക്രൗണുകള്‍ ധരിപ്പിക്കാനും ഈ റോബോട്ടിനെ കൊണ്ട് വേഗതയിലും കൃത്യതയിലും സാധിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. 30 മില്യണ്‍ ഡോളറിന്‍റെ (251 കോടി രൂപ) സാമ്പത്തിക സഹായം മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ പിതാവുമായ എഡ്വേഡ് സക്കര്‍ബര്‍ഗ് പദ്ധതിക്കായി നൽകി.
Robot complete dental procedure