ഇസ്രയേല്‍ ആക്രമണത്തില്‍ യു.എന്‍ ജീവനക്കാര്‍ക്ക് പങ്ക്: ഗാസയ്ക്കുള്ള യുഎന്‍ ഫണ്ട് താല്‍ക്കാലികമായി നിര്‍ത്തി രാജ്യങ്ങള്‍

ലണ്ടന്‍: ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന്, ഫലസ്തീനികള്‍ക്കായുള്ള യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് (യുഎന്‍ആര്‍ഡബ്ല്യുഎ) ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ച് രാജ്യങ്ങള്‍.

ഏറ്റവും ഒടുവിലായി ബ്രിട്ടന്‍, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നിവയാണ് സഹായം നല്‍കുന്നതില്‍ നിന്നും പി്‌നമാറിയത്.

ഇസ്രായേല്‍ സ്ഥാപിതമായ 1948-ലെ യുദ്ധത്തിലെ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ സ്ഥാപിതമായ യുഎന്‍ആര്‍ഡബ്ല്യുഎ ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലെ ഫലസ്തീനികള്‍ക്കായി വിദ്യാഭ്യാസം, ആരോഗ്യം, സഹായ സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെയും ഇത് സഹായിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ യുദ്ധത്തില്‍ ഒരു പ്രധാന സഹായ പങ്ക് വഹിച്ചുവരവെയാണ് ആരോപണം എല്ലാം തകര്‍ത്തത്.

അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 12 യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ പറഞ്ഞതിനെത്തുടര്‍ന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ, കാനഡ എന്നിവ സഹായ ഏജന്‍സിക്കുള്ള ധനസഹായം ഇതിനകം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിരവധി ജീവനക്കാര്‍ക്കെതിരെ ഏജന്‍സി അന്വേഷണം ആരംഭിക്കുകയും അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide