റോസമ്മ നിര്യാതയായി

ആലക്കോട് : തളിപ്പറമ്പ് മുന്‍ബ്ലോക്ക് ഡവല്പമെന്റ് ചെയര്‍മാനും ബിജെപി ആദ്യകാല നേതാവും മുന്‍ സംസ്ഥാന സമിതി അംഗവുമായിരുന്ന ഉദയഗിരി ജയഗിരിയിലെ പരേതനായ പാലയ്ക്കല്‍ ജോസഫിന്റെ ഭാര്യ റോസമ്മ(94) നിര്യാതയായി. സംസ്‌കാരം 27ന് ഉദയഗിരി സെന്റ് മേരീസ് പള്ളിയില്‍.
മക്കള്‍: ആന്‍സി, ഡെയ്സി, ജോസ് ആലോഷ്യസ് (സിബി, വ്യാപാരി കാഞ്ഞങ്ങാട്), ലിസി, റോസ് മെറ്റില്‍ഡ, ടോം ജോസ് (കോണ്‍ഗ്രസ് ഉദയഗിരി മണ്ഡലം സെക്രട്ടറി), റിന്‍സി( യുഎസ്എ).
മരുമക്കള്‍: സണ്ണി തച്ചേട്ട്(വായാട്ടുപറമ്പ്) ലാലി തറയപ്പറമ്പില്‍ (ബന്തടുക്ക), സാബു കുളംകുത്തിയില്‍ (വായാട്ടുപറമ്പ്), തങ്കച്ചന്‍ കട്ടയ്ക്കല്‍ (പാത്തന്‍പാറ), ടെസി ആലയ്ക്കല്‍ (ചിറ്റാരിക്കല്‍), ബെന്നി ചാലക്കുടി പരപ്പ കാസര്‍ഗോഡ്(യുഎസ്എ), പരേതനായ ജോസ് വെളിയത്ത് ( പെരിങ്ങാല).

Rosamma obit