
ഫ്‌ളോറിഡ: ഐപിസി ലേക്ക്‌ലാന്റ് സഭാംഗം റാന്നി മേടക്കല്‍ തോമസ് എം. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (85) ഫ്‌ളോറിഡയില്‍ നിര്യാതയായി. 1984 ല്‍ കുവൈറ്റില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തിയ റോസമ്മ തോമസ്, ഐ.പി.സി ന്യൂയോര്‍ക്ക് ദൈവസഭയുടെ അംഗമായിരുന്നു.
അഞ്ചനാട്ട് ചാക്കോയുടെ 10 മക്കളില്‍ ഇളയ മകളും വടക്കേ അമേരിക്കയിലെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റര്‍ എ.സി ജോര്‍ജിന്റെ സഹോദരിയുമാണ്. 2004 മുതല്‍ ഫ്‌ലോറിഡയിലെ ലേക്ക് ലാന്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു.
മക്കള്‍: ജോസ് തോമസ് (ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ കൗണ്‍സില്‍ അംഗം), ജേക്കബ്, റ്റോമി.
മരുമക്കള്‍: അനിത, റീന, സോളി.
ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഐ.പി.സി ലേക്ക് ലാന്റ് സഭയില്‍ മെമ്മോറിയല്‍ സര്‍വീസും 10 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.