സഞ്ജുവിന്‍റെ പവർ ഹിറ്റിനെ വെല്ലാൻ രാഹുലിനും പുരാനുമായില്ല; ലഖ്നൗവിന്‍റെ ‘ബോൾട്ട്’ ഇളക്കി രാജസ്ഥാൻ

ജയ്പൂർ: ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 20 റൺസിന്‍റെ തകർപ്പൻ ജയം. ക്യാപ്റ്റൻ സഞ്ജു സാംസൺ പവർ ഹിറ്റ് വെടിക്കെട്ടിന്‍റെ ബലത്തിൽ രാജസ്ഥാൻ മുന്നോട്ടുവച്ച 194 റൺസ് വിജയലക്ഷ്യത്തിന് 20 റൺസ് അകലെ ലഖ്നൗ നിലതെറ്റി വീണു. തക‍പ്പനടികളുമായി മുന്നേറിയ കെ എൽ രാഹുലും നിക്കോളാസ് പുരാനും ഒരുഘട്ടത്തിൽ വിജയത്തിലേക്ക് ബാറ്റ് വീശിയെങ്കിലും, പോരാട്ടം 173 റൺസിൽ അവസാനിച്ചു. തുടക്കത്തിൽ തന്നെ 2 വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് രാജസ്ഥാനായി ബൗളിംഗിൽ മികച്ച പ്രകടനം നടത്തിയത്.

പവർ ഹിറ്റർ സഞ്ജു

നേരത്തെ ഐ പി എല്ലിൽ നായകൻ സഞ്ജു സാംസണിന്‍റെ പവർ ഹിറ്റിന്‍റെ മികവിലാണ് ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ പടുത്തുയർത്തിയത്. അതിർത്തിക്ക് മുകളിലൂടെ ആറ് സിക്സറുകൾ പറത്തിയ സഞ്ജുവിന്‍റെ മികവിൽ രാജസ്ഥാൻ 20 ഓവറിൽ 193 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു പുറത്താകാതെ 52 പന്തിൽ നിന്ന് 82 റൺസെടുത്തു. 6 സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട്. രാജസ്ഥാനായി 29 പന്തിൽ നിന്ന് 43 റൺസെടുത്ത് റിയാൻ പരാഗും തിളങ്ങി. ഓപ്പണർ യശ്വസി ജയ്സ്വാൾ 12 പന്തിൽ 24 റൺസെടുത്ത് പുറത്തായി.

RR vs LSG IPL Highlights 2024: Skipper Sanju Samson, Trend Boult makes Rajasthan Royals 20 run win

More Stories from this section

family-dental
witywide