
ജയ്പൂർ: ഐ പി എല്ലിൽ നായകൻ സഞ്ജു സാംസണിന്‍റെ പവർ ഹിറ്റിന്‍റെ മികവിൽ ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. അതിർത്തിക്ക് മുകളിലൂടെ ആറ് സിക്സറുകൾ പറത്തിയ സഞ്ജുവിന്‍റെ മികവിൽ രാജസ്ഥാൻ 20 ഓവറിൽ 193 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജു പുറത്താകാതെ 52 പന്തിൽ നിന്ന് 82 റൺസെടുത്തു. 6 സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട്.
രാജസ്ഥാനായി 29 പന്തിൽ നിന്ന് 43 റൺസെടുത്ത് റിയാൻ പരാഗും തിളങ്ങി. ഓപ്പണർ യശ്വസി ജയ്സ്വാൾ 12 പന്തിൽ 24 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ധ്രൂവ് ജുറലും രാജസ്ഥാനായി മികച്ച് പ്രകടനം പുറത്തെടുത്തു. 12 പന്തിൽ 20 റൺസ് നേടിയ ജുറൽ, സഞ്ജുവിനൊപ്പം പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ലഖ്നൗവിന് നിരാശ നൽകുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 4 റൺസിന് ക്വിന്‍റൺ ഡിക്കോക്കും റൺസെടുക്കാതെ ദേവദത്ത് പടിക്കലും ഒരു റൺസിന് ബദോനിയും പുറത്തായി. രണ്ട് വിക്കറ്റ് ട്രെൻഡ് ബോൾട്ട് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് ബർഗറിനാണ് ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലഖ്നൗ 3 ഓവറിൽ 11 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ്.
RR vs LSG IPL Live Score 2024: Sanju Samson unbeaten 82 powers Rajasthan big score











