രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണിച്ച് ആര്‍എസ്എസ്; ക്ഷണപത്രം നല്‍കി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാലിനെ നേരിട്ട് ക്ഷണിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറിക്കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കണമെന്നറിയിച്ചത്. ആര്‍എസ് എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശന്‍, ദക്ഷിണ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍, ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ കണ്‍വീനര്‍ അനൂപ് കുമാര്‍ തുടങ്ങിയവരാണ് മോഹന്‍ലാലിനെ നേരില്‍ കണ്ട് ക്ഷണിച്ചത്.

ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങളെയും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. പ്രമുഖരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്കും ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം ആലിയ-രണ്‍ബീര്‍ താര ദമ്പതികളെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

More Stories from this section

family-dental
witywide