
തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു.
തലക്കോണം സ്വദേശി വിഷ്ണുവിനാണ് ഇന്നലെ രാത്രിയോടെ വെട്ടേറ്റത്. രാത്രി പത്തരയോടെ അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് സംഭവം. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.
തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയ സംഘമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയാണെന്നും പൊലീസ് പറഞ്ഞു.
RSS worker seriously injured in Kattakada three in custody














