
മുംബൈ: ഇന്ത്യന്‍ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍. ഇന്‍ട്രാ-ഡേയില്‍ 83.43ലേക്ക് താഴ്ന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 83.4250ല്‍ എന്ന റെക്കോഡ് താഴ്ച്ചയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ 0.3 ശതമാനത്തിലധികം ഇടിവാണുണ്ടായത്.

ഇന്ന് ഇന്ത്യന്‍ രൂപ മാത്രമല്ല മൂല്യത്തകര്‍ച്ച നേരിട്ടത്. എല്ലാ പ്രധാന കറന്‍സികളും 0.2-0.7 ശതമാനം ഇടവിലാണ്. 6 പ്രധാന കറന്‍സികള്‍ക്കെതിരെയുള്ള യു.എസ് ഡോളറിന്റെ പ്രകടനം ട്രാക്ക് ചെയ്യുന്ന യുഎസ് ഡോളര്‍ സൂചിക ഇന്ന് 103.66ല്‍ നിന്ന് 104.13 ആയി ഉയര്‍ന്നു.