LGBT മൂവ്മെന്റിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: എൽജിബിടി മൂവ്മെന്റിനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. എൽജിബിടി പ്രവർത്തകരെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന റഷ്യൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം. 2023 നവംബറിലായിരുന്നു എൽജിബിടി മൂവ്മെന്റിനെതിരെ സുപ്രീംകോടതിയുടെ വിധിയുണ്ടായത്

ഭീകരരായി പ്രഖ്യാപിച്ചവ‍ർ ഉൾപ്പടെ 14,000-ത്തിലധികം വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ച റോസ്ഫിൻ മോണിറ്ററിങ് എന്ന ഏജൻസിയാണ് പ്രസ്തുത പട്ടിക പരിപാലിക്കുന്നത്. ഈ പട്ടികയിൽ അൽ-ഖ്വയ്ദ മുതൽ യുഎസ് ടെക് ഭീമനായ മെറ്റയും റഷ്യൻ മുൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയുടെ കൂട്ടാളികളുമടക്കം ഉൾപ്പെടുന്നു.

സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്തെ എൽജിബിടി വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. ഇതിനിടെ ലിം​ഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ പ്രസിഡന്റ് പുടിൻ ഒപ്പുവയ്‌ക്കുകയും ചെയ്തു.

More Stories from this section

family-dental
witywide