
മോസ്‌കോ: യുക്രെയ്നുമായുള്ള യുദ്ധം കൊടുംപികൊണ്ടിരിക്കെ റഷ്യ ആണവ മിസൈലുകള്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണമെന്നും നിരവധി തവണ പരീക്ഷണം ഉണ്ടായതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്.രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെയായിരുന്നു പരീക്ഷണം. യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകള്‍ അയച്ചേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈല്‍ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.















