യുദ്ധതടവുകാരുമായി പോയ റഷ്യൻ വിമാനം തകർന്നുവീണു, നിരവധി പേർ കൊല്ലപ്പെട്ടു

65 യുക്രൈൻ യുദ്ധ തടവുകാരുമായി പറന്ന റഷ്യൻ വിമാനം തകർന്നുവീണു. റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് ബെൽഗൊറോഡ് മേഖലയിലെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം തകർന്നുവീണത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. പ്രാദേശിക സമയം 11:00 ന് സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. തടവുകാരെ കൈമാറാൻ കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 65 യുക്രൈൻ യുദ്ധതടവുകാരും ആറ് ജീവനക്കാരും മൂന്ന് സുരക്ഷാജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

തകർച്ചയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും പ്രത്യേക സൈനിക കമ്മീഷൻ അപകട സ്ഥലത്തേക്കുള്ള യാത്രയിലാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Russian jet crashes carrying Ukrainian war prisoners