
2008-ലെ മുംബൈ ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ പോരാടി ഹീറോയായ ഐ പി എസ് ഉദ്യോഗസ്ഥന്‍ സദാനന്ദ് വസന്ത് ദത്തെ ദേശീയ അന്വേഷണ ഏജന്‍സിയുടെ പുതിയ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ്.
2008-ലെ മുംബൈ ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ പോരാടിയതിന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2007-ല്‍ സ്തുത്യര്‍ഹ സേവനത്തിനും 2014-ല്‍ വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനും അര്‍ഹനായിരുന്നു.
മഹാരാഷ്ട്ര എടിഎസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍, ജോയിന്റ് കമ്മീഷണര്‍ മുംബൈ ക്രൈംബ്രാഞ്ച് എന്നീ പദവികളിലും പ്രവര്‍ത്തിച്ചു. സിബിഐ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായും സിആർപിഎഫ്ഇന്‍സ്പെക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Sadanand Date Assume office as new chief of NIA












