
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് സര്‍ക്കാര്‍ പുറത്തിറക്കിയ ഏകീകൃത ആപ്പായ ‘സഹേല്‍’ ഇതുവരെ ഉപയോഗിച്ചത് 30 ദശലക്ഷം ആളുകള്‍. 2021 സെപ്റ്റംബര്‍ 15-ന് സഹേല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചത്.
ആപ്പ വന്നതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലായെന്നും കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ടെന്നും ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു. നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ 356 ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ലഭ്യമായിട്ടുള്ളത്.











