സാഹിത്യവേദി സെപ്റ്റംബർ 6ന്; പ്രൊഫ. ഫിലിപ്പ് കല്ലട സംവദിക്കുന്നു 

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം സെപ്റ്റംബർ 6 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു. ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായിരിക്കും സമ്മേളനം.

(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990 

Meeting ID: 814 7525 9178)

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പ്രൊഫ. ഫിലിപ്പ് കല്ലട കവിത അവതരിപ്പിക്കുകയും ‘പ്രാർത്ഥനയുടെ പ്രത്യേകതകൾ’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുകയും ചെയ്യും.

പ്രാര്‍ത്ഥനക്കുള്ള പല ഘടകങ്ങള്‍, ആരോടു പ്രാര്‍ത്ഥിക്കണം, എന്താണു പ്രാര്‍ത്ഥിക്കുന്നത്, പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നുണ്ടോ, നമ്മുടെ പ്രാർത്ഥന എങ്ങനെ ഉള്ളതായിരിക്കണം, രഹസ്യപ്രാര്‍ത്ഥന എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. ‘നാഥന്‍റെ മുമ്പില്‍’ എന്ന അദ്ദേഹത്തിന്റെ കവിതയും അവതരിപ്പിക്കുന്നതാണ്.

പ്രൊഫ. ഫിലിപ്പ് കല്ലട കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളം എം.എ കഴിഞ്ഞ് കേരളത്തിലും തമിഴ്നാട്ടിലുമായി പല സ്കൂളുകളിൽ പഠിപ്പിച്ച ശേഷം  കോയമ്പത്തൂരിലുള്ള കര്‍പ്പകം കോളജില്‍ പ്രൊഫസ്സര്‍ ആയിരിക്കെ ജോലിയില്‍ നിന്നും വിരമിച്ച് 2019 മുതല്‍ മകനോടൊപ്പം കാലിഫോര്‍ണിയായിലുള്ള ഫ്രെസ്നോ പട്ടണത്തില്‍ താമസിക്കുന്ന വ്യക്തിയാണ്. എജ്യൂക്കേഷനിലും ഫിലോസഫിയിലും രാഷ്‌ട്രമീമാംസയിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. അഞ്ചു കവിതാസമാഹാരങ്ങളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാക്കിളിയുടെ ദിവാസ്വപ്നം (കവിതാസമാഹാരം), കർത്തൻ ജീവിത കവിതകൾ (കവിതാസമാഹാരം), ഓർമ്മയിൽ ഓടിക്കളിക്കുന്ന കുട്ടി (കഥാസമാഹാരം), പതിരില്ലാ ഗീതങ്ങൾ (കവിതാസമാഹാരം), ഇളം തളിരുകൾക്കൊരു പാട്ടുപുസ്തകം (കഥാകവിതകൾ), വേനൽപ്പാടത്തെ യവമണികൾ (കവിതാസമാഹാരം) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ.

ഓഗസ്റ്റ് മാസ സാഹിത്യവേദിയിൽ ഡോ. പി സി നായർ രചിച്ച ‘മേരി മഗ്ദലന്റെ ആത്മകഥ’ എന്ന നോവലിന്റെ ആസ്വാദനം ശ്രീ എസ് അനിലാൽ അവതരിപ്പിച്ചു. നോവലിസ്റ്റും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. എല്ലാ സാഹിത്യ പ്രേമികളെയും സെപ്റ്റംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

പ്രൊഫ. ഫിലിപ്പ് കല്ലട  +91 944 276 4481

പ്രസന്നൻ പിള്ള  630 935 2990

ജോൺ ഇലക്കാട്  773 282 4955

More Stories from this section

family-dental
witywide