ഹമാസിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ വിദ്യാർത്ഥികളെ വിമർശിച്ച് സൽമാൻ റുഷ്ദി; ‘സ്വതന്ത്ര പലസ്തീൻ താലിബാൻ പോലെയാകും’

ന്യയോർക്ക്: സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർത്ത് ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. പലസ്തീൻ രാഷ്‌ട്രം സ്ഥാപിതമായാൽ അത് താലിബാൻ ഭരിക്കുന്ന അഫ്​ഗാനിസ്ഥാൻ പോലെ ആയിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. താലിബാന് സമാനമായ ഭീകരവാദ സംഘടനയാണ് ഹമാസ് എന്നും അവരുടെ ഭരണമായിരിക്കും പലസ്തീനിൽ ഉണ്ടാവുക എന്നും റുഷ്ദി പറഞ്ഞു.

സല്‍മാന്‍ റുഷ്ദി അധ്യാപകനായ ന്യൂയോര്‍ക്ക് സര്‍വകാലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധത്തെക്കുറിച്ചുള്ള അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. മറ്റു വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കിയാല്‍ മാത്രമേ താന്‍ ഗാസക്കായി പ്രകടനം നടത്താനുള്ള വിദ്യാര്‍ഥികളുടെ അവകാശത്തെ പിന്തുണക്കൂ​വെന്ന് അദ്ദേഹം പറഞ്ഞു. കോളജിലെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയതിലും പൊലീസ് അക്രമത്തെയും സൽമാൻ റുഷ്ദി വിമര്‍ശിച്ചു.

ആഴത്തിലുള്ള ചിന്തകള്‍ ഉണ്ടാകുന്നില്ലെന്നാണ് തോന്നുന്നത്. ഗാസയിലെ മരണത്തില്‍ വൈകാരിക പ്രതികരണമുണ്ട്. അത് തികച്ചും ശരിയാണ്. എന്നാല്‍, അത് യഹൂദ വിരുദ്ധതയിലേക്കും ഹമാസിനെ പിന്തുണക്കുന്നതിലേക്കും നീങ്ങുന്നത് ഏറെ പ്രശ്‌നമാണെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു.

More Stories from this section

family-dental
witywide