
ഡാളസ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റും ദീര്‍ഘകാലമായി ഫോമാ നേതാവുമായ സാമുവല്‍ മത്തായി (സാം മത്തായി) 2024 -2026 കാലഘട്ടത്തിലേക്കുള്ള ഫോമായുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
2020 -2022 -ല്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റിയംഗമായി സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ഡാളസ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കലാലയ ജീവിതത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ച് തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കോളേജ് യൂണിറ്റ് സെക്രട്ടറി, അത്‌ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ‘രഥം’ ത്രൈമാസികയുടെ ജനറല്‍ എഡിറ്ററായി സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നു.
ജന്മനാട് കേന്ദ്രീകരിച്ചു നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. നാഷണല്‍ കമ്മിറ്റിയംഗവും വിമെന്‍സ് ഫോറം വൈസ് ചെയറുമായ മേഴ്സി സാമുവേലാണ് സഹധര്‍മ്മിണി. മകന്‍ ആരോണ്‍ .
അമേരിക്കയില്‍ എത്തി അധികം വൈകാതെ തന്നെ സ്വന്തം ബിസിനെസ്സ് ആരംഭിക്കുകയും ചെയ്തു. ആദ്ദേഹം ആരംഭിച്ച ബിസ്സിനെസ്സുകളെല്ലാം ലാഭകരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 2010 മുതലുള്ള എല്ലാ ഫോമാ കണ്‍വെന്‍ഷനുകളിലും സജീവ സാന്നിധ്യമാണ്.
സാമുവല്‍ മത്തായിയുടെ നേതൃത്വം ഫോമായുടെ വളര്‍ച്ചക്കു മുതല്‍ക്കൂട്ടാണെന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ ഫോമാ പ്രവര്‍ത്തകര്‍ക്കു അഭിമാനത്തിന്റെ സുദിനമാണിന്ന് – തോമസ് റ്റി ഉമ്മന്‍ വ്യക്തമാക്കി.
തോമസ് റ്റി ഉമ്മനോടൊപ്പം ഫോമാ ടീം 2024 -2026 ട്രഷറര്‍ സ്ഥാനാര്‍ഥി ബിനൂബ് ശ്രീധരന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി കല്ലൂപ്പാറ, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. പ്രിന്‍സ് നെച്ചിക്കാട്, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി അമ്പിളി സജിമോന്‍ എന്നിവര്‍ ടീമിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി സാമുവല്‍ മത്തായിയെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.
ഫോമാ ടീം 2024 – 2026
തോമസ് റ്റി ഉമ്മന്‍ – പ്രസിഡന്റ്
സാമുവല്‍ മത്തായി – ജനറല്‍ സെക്രട്ടറി
ബിനൂബ് ശ്രീധരന്‍ – ട്രഷറര്‍
സണ്ണി കല്ലൂപ്പാറ – വൈസ് പ്രസിഡന്റ്
ഡോ. പ്രിന്‍സ് നെച്ചിക്കാട് – ജോയിന്റ് സെക്രട്ടറി
അമ്പിളി സജിമോന്‍ – ജോയിന്റ് ട്രഷറര്‍.










