‘കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവയ്ക്കട്ടെ, പകരം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ആഭ്യന്തര മന്ത്രിയാക്കണം’! മെക്ക് 7 വിവാദത്തില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍

കോഴിക്കോട്: മെക് 7 വ്യായാമക്കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് സന്ദീപ് വാര്യർ രംഗത്ത്. രണ്ടുവർഷത്തിനുള്ളില്‍ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജി വയ്ക്കാൻ പറയണമെന്ന് പറഞ്ഞ സന്ദീപ് വാര്യർ, പകരം സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തര മന്ത്രിയാക്കണമെന്നും പരിഹസിച്ചു.

സന്ദീപ് വാര്യറുടെ കുറിപ്പ് പൂർണരൂപത്തിൽ

മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത് . രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാൻ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക. രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജൻസികൾക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്. ഉള്ളിയേരിയിൽ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാൻ കെ സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേ. കോൺസ്പിറസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂ.

Also Read

More Stories from this section

family-dental
witywide