
പാലക്കാട്: വോട്ടെടുപ്പിന് മുമ്പ് പാലക്കാട്ട് നടന്ന രാഷ്ട്രീയ ചുവടുമാറ്റത്തില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. സന്ദീപിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് പറഞ്ഞവരും ഏറെയാണ്. എന്നാല്‍ പാലക്കാട് ആദ്യം കിതച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലേറെ ലീഡിലേക്ക് നീങ്ങിയപ്പോള്‍ യുഡിഎഫ് കോട്ടയിലും ആഘോഷം തുടങ്ങി. കൂട്ടത്തില്‍ തന്റെ സന്തോഷം പങ്കുവെച്ച് സന്ദീപ് വാര്യരും എത്തി. പാലക്കാട്ടുകാരുടെ സ്്‌നേഹത്തിന് നന്ദിയെന്നാണ് സന്ദീപിന്റെ പ്രതികരണം.
മാത്രമല്ല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായതെന്നും സന്ദീപ് വിമര്‍ശിച്ചു.