കോണ്‍ഗ്രസില്‍ എത്തിയതിനു പിന്നാലെ നിര്‍ണായക നീക്കം; സന്ദീപ് വാര്യര്‍ നാളെ പാണക്കാട് സന്ദര്‍ശിക്കും

കോഴിക്കോട്: ബി ജെ പിയോട് ഇടഞ്ഞ് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ നാളെ പാണക്കാട് സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതോടൊപ്പം യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങളെയും സന്ദീപ് കാണും.

ഏറെനാളായി പാര്‍ട്ടി നേതൃത്വവുമായി ഉടക്കിയ സന്ദീപ് വാര്യര്‍ ശനിയാഴ്ച അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ, സന്ദീപിനെ സ്വാഗതം ചെയ്ത് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ എന്നും അദ്ദേഹം കുറിച്ചിരുന്നു.