‘ഞാനും അനുഗ്രഹിക്കപ്പട്ടവളായി മാറിയിരിക്കുന്നു’; ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങി സാനിയ മിര്‍സ

ഹൈദരാബാദ്: ഹജ്ജ് തീർഥാടനത്തിനൊരുങ്ങി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സാനിയ ഇക്കാര്യം പങ്കുവെച്ചത്. പുതിയൊരു മനുഷ്യനായി തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി ഹജ്ജ് തീര്‍ഥാനടത്തിനൊരുങ്ങുകയാണെന്ന് സാനിയ കുറിച്ചു.

ഹജ്ജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പട്ടവളായി മാറിയിരിക്കുന്നു. എന്‍റെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയപൂർവ്വം നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്‍റെ പ്രാർത്ഥനകൾ അള്ളാഹു സ്വീകരിക്കുമെന്നും അവർ പറഞ്ഞു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ അഞ്ച് മാസം മുമ്പാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാനിയ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പൺ മിക്സ്ഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച് തോറ്റതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Sania mirza to perform hajj