പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ; മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത് 12 വർഷത്തിനു ശേഷം

ന്യൂഡൽഹി: കവിയും ഗാനരചയിതാവുമായ പ്രഭ വർമക്ക് സാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരമായി കരുതുന്ന കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്കാരം.

15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ. ഓരോവർഷവും ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്ക് നൽകി വരുന്ന പുരസ്കാരമാണിത്. 1991ൽ ബിർല ഫൗണ്ടേഷൻ ആണ് സരസ്വതി സമ്മാൻ കൊടുത്തു തുടങ്ങിയത്.

പന്ത്രണ്ടു വർഷത്തിനു ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. അയ്യപ്പപ്പണിക്കർ, ബാലാമണിയമ്മ, സുഗതകുമാരി എന്നിവരാണ് സരസ്വതി സമ്മാൻ നേടിയ മലയാളി എഴുത്തുകാർ. നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശറായി ബച്ചനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.

More Stories from this section

family-dental
witywide